ഇന്ധനവില കൂടുന്നത് തണുപ്പ് മൂലം; ശൈത്യം കഴിയുമ്പോൾ കുറയും; കേന്ദ്രമന്ത്രി

ശൈത്യകാലം കഴിയുമ്പോൾ ഇന്ധന വില കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. രാജ്യത്തിന്റെ പലയിടത്തും പെട്രോൾ വില 100 കടന്നത് വൻരോഷമാണ് ഉയർത്തുന്നത്. ഇതിന് പിന്നാലെ വിചിത്രവാദവുമായി കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തുന്നത്. 

ആഗോളതലത്തിലെ ശൈത്യതരംഗവും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയും തമ്മില്‍ ബന്ധമുണ്ടെന്നും ശൈത്യകാലം കഴിയുമ്പോൾ വില കുറയുമെന്നും അദ്ദേഹം പറയുന്നു. ആവശ്യം കൂടുമ്പോൾ വിലയും കൂടുന്നത് സാധാരണമാണ്.ശൈത്യകാലത്ത് ഇന്ധനഉപയോഗവും കൂടുതലാണ്. ഇതൊക്കെ കൊണ്ടാണ് വില കൂടുന്നത്. ശൈത്യകാലത്തിന് ശേഷം വില കുറയും. മന്ത്രി പറയുന്നു. മന്ത്രിയുടെ പ്രസ്താവന ഇതിനോടകം സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. ഇന്ധന വില കൂടുന്നതിൽ താനും ധർമസങ്കടത്തിലാണെന്നാണ് ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്.