എന്നാണ് പെട്രോൾ വില കുറയ്ക്കുക?; ധനമന്ത്രിയോട് വിദ്യാർഥികൾ; മറുപടി വൈറൽ

ഇന്നും ഇന്ധനവില കൂടി എന്നത് ഇപ്പോൾ ഇന്ത്യക്കാരന് പുതുമ ഇല്ലാത്ത വാർത്തയായെന്ന് പരിഹാസരൂപേണ സമൂഹമാധ്യമങ്ങളിൽ പലരും കുറിക്കാറുണ്ട്. എന്ന് വില കുറയും, എന്ന് പഴയതുപോലെ സാധാരണക്കാരന് താങ്ങാവുന്ന വിലയ്ക്ക് ഇന്ധനം ലഭിക്കും എന്ന ചോദ്യത്തിന് ഇതുവരെ കേന്ദ്രസർക്കാർ ഉത്തരം നൽകിയിട്ടില്ല. കേന്ദ്രധനമന്ത്രി നിർമല സീതാരാമനോട് ഇതേ കുറിച്ച് കോളജ് വിദ്യാർഥികൾ ചോദിച്ചപ്പോൾ ലഭിച്ച മറുപടി ഇപ്പോൾ ട്വിറ്ററിൽ വൈറലാണ്.

‘പെട്രോൾ വില മൂന്നക്കം കടന്നു. എന്നാണ് ഇന്ധന സെസുകൾ കുറച്ച് പെട്രോളിനും ഡീസലിനും വില കുറക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്?’ ധനമന്ത്രിയോട് ഒരു ചർച്ചയിൽ അവതാരകൻ ചോദിച്ചു. നിറഞ്ഞ കയ്യടിയാണ് ഈ ചോദ്യത്തിന് അവിടെ കൂടിയിരുന്നവർ നൽകിയത്. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുമായി ബന്ധപ്പെട്ട് കോളജിൽ നടന്ന ചർച്ചയ്ക്ക് ഇടയിലാണ് മന്ത്രിയെ തേടി ചോദ്യമെത്തിയത്. ‘എന്ന് വില കുറക്കാൻ സാധിക്കുമെന്ന് എനിക്ക് ഇപ്പോൾ പറയാനാകില്ല. ഞാനും ഈ വില വർധനവിൽ ധർമസങ്കടത്തിലാണ്.’ നിർമലാ സീതാരാമൻ പറഞ്ഞു.