അതിർത്തികളില്‍ 44 പാലങ്ങൾ ഒരുമിച്ച് തുറന്ന് കേന്ദ്രം: ഇനി അതിവേഗമെത്തും

ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പൂർത്താക്കിയ 44 പാലങ്ങളുടെ ഉദ്ഘാടനം ഒരുമിച്ച് നിർവഹിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. അരുണാചൽ പ്രദേശിൽ നിർമിക്കുന്ന  പുതിയ നെച്ചിഫു തുരങ്ക പാതയ്ക്കും അദ്ദേഹം തുടക്കമിട്ടു. അതിർത്തിയിലെ പ്രധാനസ്ഥലങ്ങളിലേക്ക് അതിവേഗം എത്താൻ സഹായിക്കുന്ന പാതകളാണ് ഇന്ന് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. 

ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് പോലും ഇതിലൂടെ വേഗം ഗതാഗതം നടക്കും എന്നത് സൈന്യത്തിന് മുതൽകൂട്ടാവുന്നു. അതിർത്തിയിലെ റോഡ് നിർമാണം നിർത്തണമെന്ന ചൈനയുടെ ആവശ്യം അംഗീകരിക്കാൻ ഒരുക്കമല്ലെന്ന് ഇന്ത്യ വീണ്ടും തെളിയിക്കുകയാണ് ഇതിലൂടെ. ചൈന പ്രകോപനങ്ങൾ തുടരുമ്പോൾ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ ചെലുത്തി ഗതാഗതം–ആയുധ–സൈന്യനീക്കം എന്നിവയ്ക്കുള്ള സൗകര്യം ഒരുക്കുകയാണ് കേന്ദ്രസർക്കാർ.