പബ്ജി തിരിച്ചുവരുന്നു; ഇന്ത്യയിലെ ഉത്തരവാദിത്തം ഇനി പബ്ജി കോര്‍പ്പറേഷന്

(AP Photo/ Mahesh Kumar A.)

പബ്ജി മൊബൈല്‍ ഗെയിമിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു. പബ്ജി മൊബൈല്‍ ആപ്ളിക്കേഷന്‍ ഇന്ത്യയില്‍ നിയന്ത്രിച്ചിരുന്ന ചൈനീസ് കമ്പനിയായ ടെന്‍സന്റ് ഗെയിംസുമായി ബന്ധം വേര്‍പ്പെടുത്താന്‍ ദക്ഷിണകൊറിയന്‍ കമ്പനിയായ പബ്ജി കോര്‍പ്പറേഷന്‍ തീരുമാനിച്ചു. പബ്ജി മൊബൈല‍ിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഇന്ത്യയിലെ പബ്ജി മൊബൈലില്‍ ടെന്‍സന്റ് ഗെയിംസിന് ഇനി അവകാശമുണ്ടായിരിക്കില്ലെന്ന് പബ്ജി കോര്‍പ്പേറന്‍ അറിയിച്ചു. ഇന്ത്യയിലെ എല്ലാ ഉത്തരവാദിത്തവും ഇനി പബ്ജി കോര്‍പ്പറേഷന്‍ ഏറ്റെടുക്കും. ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങള്‍ അറിയാമെന്നും എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും പബ്ജി കോര്‍പ്പറേഷന്‍ വക്താവ് വ്യക്തമാക്കി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞാഴ്ചയാണ് പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.