കുട്ടികൾക്ക് 1.75 ലക്ഷം സൗജന്യ സ്മാർട്ട് ഫോണുകൾ; മാതൃക കാട്ടി പഞ്ചാബ്

പഞ്ചാബിൽ വിദ്യാർഥികൾക്ക് സൗജന്യമായി സ്മാർട്ട്ഫോൺ വിതരണം ചെയ്ത് സർക്കാർ. ആദ്യ ഘട്ടത്തിൽ 1.75 ലക്ഷം സ്മാർട്ട്ഫോണുകളാണ് വിതരണം ചെയ്തത്. കോവിഡ് പ്രതിസന്ധിമൂലം ക്ലാസുകൾ ഓൺലൈനായി മാറിയപ്പോൾ പല വിദ്യാർഥികൾക്കും പഠനസൗകര്യങ്ങൾ ബുദ്ധിമുട്ടിലായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് സർക്കാർ തീരുമാനമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.

സംസ്ഥാനത്തെ 26 വ്യത്യസ്ഥ ഇടങ്ങളിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഫോണുകൾ വിതരണം ചെയ്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്. സർക്കാർ സ്കൂളുകളിൽ 12–ാം ക്ലാസിൽ പഠിക്കുന്ന എല്ലാ ആൺക്കുട്ടികൾക്കും പെൺകുട്ടികൾക്കും സ്മാർട്ട്ഫോണുകൾ വിതരണം ചെയ്യുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.