‘ജയ് കൊറോണ’; മുദ്രാവാക്യം വിളിച്ച് നൃത്തം ചെയ്ത് ഐഐടി വിദ്യാർഥികൾ; പ്രതിഷേധം

‘ജയ് കൊറോണ..’ ലോകം മുഴുവൻ കൊറോണ വൈറസിനെതിരെ പ്രതിരോധം തീർക്കുമ്പോൾ ഒരു കൂട്ടം വിദ്യാർഥികൾ കൊറോണ ൈവറസിന് ജയ് വിളിക്കുന്നു. ഡൽഹി ഐഐടിയിലെ വിദ്യാർഥികളാണ് കൊറോണയ്ക്ക് ജയ് വിളിച്ച് നൃത്തം ചെയ്യുന്നത്. കാരണം കൊറോണ മൂലം അവധി ലഭിച്ചു എന്നതാണ്. ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിൽ ൈവറലായതോടെ വൻരോഷമാണ് ഉയരുന്നത്. 

അതേസമയം കേരളത്തിൽ അതീവജാഗ്രത നിലനിൽക്കുകയാണ്. മൂന്നാറിൽ ഐസലേഷനിലുള്ളവരെ പുറത്തുവിടാന്‍ പാടില്ലായിരുന്നുവെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍. ഹോട്ടലിന് വീഴ്ചയുണ്ടായതായും മന്ത്രി പറഞ്ഞു. മൂന്നാറിലെ വിദേശികളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കുകയാണ്. കോവിഡ‍് ബാധിതന്‍ സ്ഥലംവിടാന്‍ ഇടയായ പശ്ചാത്തലത്തിലാണ് പരിശോധന. അതിനിടെ, വിദേശികൾ താമസിച്ചിരുന്ന കെടിഡിസി ടീ കൗണ്ടി ഹോട്ടല്‍ അടച്ചു. മന്ത്രി എം.എം.മണിയുടെ നേതൃത്വത്തില്‍ ഇടുക്കിയില്‍ ഉന്നതതലയോഗം ചേരുന്നു.

മൂന്നാറില്‍ നിന്ന് അനുമതിയില്ലാതെയാണ് ഇയാള്‍ കൊച്ചി വിമാനത്താവളത്തിലെത്തിയത്. കോവിഡ് പരിശോധനാഫലം ലഭിച്ചത് ദുബായ് വിമാനത്തില്‍ കയറിയശേഷമാണ്. അധികൃതരുടെ അനുമതിയില്ലാതെയാണ് ഇയാൾ വിമാനത്തിൽ കയറുന്നത്.  അതേസമയം, വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ച 270 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റുന്നു. കോവിഡ് സ്ഥിരീകരിച്ചയാളേയും ഭാര്യയേയും ഐസലേഷനിലാക്കി. രോഗബാധിതന്‍ എത്തിയത് പത്തൊന്‍പതംഗസംഘത്തിനൊപ്പമാണ്.