'പൗരത്വ സംസാരം'; യാത്രക്കാരനെ പൊലീസിൽ ഏൽപ്പിച്ച ഡ്രൈവറെ അഭിനന്ദിച്ച് ബിജെപി

പൗരത്വ നിയമത്തിനെതിരെ ഫോണില്‍ സംസാരിച്ച യുവകവിയെ പൊലീസിൽ ഏൽപ്പിച്ച ഊബർ ഡ്രൈവർ രോഹിത് ഗൗറിറെ ആദരിച്ച് ബിജെപി. അതേസമയം ഡ്രൈവറെ സസ്പെൻഡ് ചെയ്ത ഊബർ ബപ്പാദിത്യ. സർക്കാരിനോട് (26) മാപ്പ് പറഞ്ഞു. 

കാലഘോഡ ഫെസ്റ്റിവലിൽ കവിത അവതരിപ്പിക്കാൻ രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് മുംബൈയിൽ എത്തിയതാണ് ബപ്പാദിത്യ. രോഹിത്തിന്റെ കാറിൽ കയറിയ ബപ്പാദിത്യ പൗരത്വ സമരത്തിൽ പങ്കെടുത്തതിനെക്കുറിച്ച് സുഹൃത്തിനോട് ഫോണിൽ സംസാരിച്ചു. ഇത് രോഹിത്തിനെ പ്രകോപിതനാക്കി. 

പൊലീസ് സ്റ്റേഷനിൽ കാർ എത്തിച്ച് രോഹിത്, കവിയെ അറസ്റ്റ് ചെയ്യണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 2 മണിക്കൂർ ചോദ്യം ചെയ്തശേഷമാണ് കവിയെ പൊലീസ് മോചിപ്പിച്ചത്. പിന്നാലെ ഡ്രൈവറെ അഭിനന്ദിച്ച് ബിജെപി എത്തി.  ബിജെപി മുംബൈ കമ്മിറ്റി അധ്യക്ഷൻ മംഗൾ പ്രഭാത് ലോധ എംഎൽഎ ആണ് ഡ്രൈവറെ സാന്താക്രൂസ് പൊലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി 'അലേർട്ട് സിറ്റിസൻ’ അവാർഡ് നൽകിയത്.