പൗരത്വ സമരത്തിൽ അഖിലേഷിന്റെ മകൾ; ചിത്രം വൈറൽ; പാർട്ടി പറയുന്നത് ഇങ്ങനെ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങൾ നടക്കുകയാണ്. ഇതിനിടയിൽ ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മകളും സമരത്തിന്റെ ഭാഗമായതായി വാർത്തകൾ വന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇൗ ചിത്രവും വൈറലായി. അഖിലേഷിന്റെ മകൾ ടീന യാദവ് പ്രതിഷേധക്കാർക്കൊപ്പം നിൽക്കുന്ന സെൽഫിയാണ് പ്രചരിച്ചത്.

എന്നാൽ ഇതേ കുറിച്ച് സമാജ്​വാദി പാർട്ടിയുടെ നിലപാട് മറ്റൊന്നാണ്. 14 വയസ് മാത്രമുള്ള ടിന ഞായറാഴ്ച ക്ലോക്ക് ടവിറിൽ പോയിരുന്നു എന്നത് സത്യമാണ്. അപ്പോൾ അവിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകളുടെ പ്രതിഷേധം നടക്കുകയായിരുന്നു. ടീന ക്ലോക്ക് ടവറിൽ നടക്കാൻ പോയതാണ്. സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. അവിടെ വച്ച് ആരോ പകർത്തിയ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. അല്ലാതെ സമരത്തിന്റെ ഭാഗമായിട്ടല്ല ടീന പോയത് എന്നാണ് പാർട്ടി നൽകുന്ന വിശദീകരണം.