കസേര ആവശ്യപ്പെട്ട് കലക്ടർ; പറ്റില്ലെന്ന് ഡോക്ടർ; പിന്നാലെ തർക്കം; വിഡിയോ

കസേരയ്ക്ക് വേണ്ടി കലക്ടറും ഡോക്ടറും തമ്മിൽ നടക്കുന്ന തർക്കത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ട്വിറ്റർ പേജുകളിൽ നിറയുന്നത്. രാജസ്ഥാനിലെ ഹനുമാന്‍ഗാര്‍ഗിലെ ജില്ലാ ആശുപത്രിയിൽ സബ് കലക്ടർ  പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം

പിലിബംഗ സബ് കളക്ടര്‍ പ്രിയങ്ക തലനിയ മിന്നൽ പരിശോധന നടത്താനായി ആശുപത്രിയിലെത്തി. ഇൗ സമയം രോഗികളെ പരിശോധിക്കുകയായിരുന്ന ഡോക്ടര്‍ നരേന്ദ്ര ബിഷ്ണോയിയോട് ഇവര്‍ കസേര ആവശ്യപ്പെട്ടു. എന്നാൽ ഡോക്ടർ ഇതിന് തയാറായില്ല. രോഗികളെ പരിശോധിക്കുകയാണെന്നും മാറി ഇരിക്കാൻ പറ്റില്ലെന്നും ഡോക്ടർ കലക്ടറോട് വ്യക്തമാക്കി.

എന്നാൽ കലക്ടർ ഇത് അംഗീകരിക്കാൻ തയാറായില്ല. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടി. സ്ഥത്തുണ്ടായിരുന്ന മറ്റൊരു ഡോക്ടർ ഇൗ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. വിഡിയോ കാണാം.