റോഡിലേക്ക് ഇരച്ചെത്തി ഭീമൻ മഞ്ഞു കൂമ്പാരം; ഭയന്നോടി സഞ്ചാരികൾ; വിഡിയോ

സഞ്ചാരികളുടെ സമീപത്തേക്ക് റോഡിലൂടെ നീങ്ങിയെത്തി ഭീമൻ മഞ്ഞുകൂമ്പാരം. ഇതുകണ്ട് ഭയന്ന സഞ്ചാരികൾ ഓടി മാറി. റോഡിലൂടെ ഇരച്ചെത്തുന്ന മഞ്ഞു കൂമ്പാരത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ൈവറലാണ്..ഹിമാചൽ പ്രദേശിലെ ടിങ്കു നല്ലയിലാണ് സംഭവം നടന്നത്.ഐആർഎസ് ഉദ്യോഗസ്ഥനായ നവീദ് ട്രമ്പോയാണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

മഞ്ഞിടിച്ചിലിനെ തുടർന്നുണ്ടായ മഞ്ഞുകട്ടകൾ റോഡിലൂടെ നീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുറച്ചു സഞ്ചാരികൾ മഞ്ഞിടിച്ചിലിന്റെ ദൃശ്യങ്ങൾ സംഭവസ്ഥലത്തിറങ്ങി നിന്ന് പകർത്തുന്നുണ്ടായിരുന്നു. ഇവരോട് പിന്നോട്ടുമാറാൻ നിർദേശിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ചിലർ നിർദേശം കേട്ട് വാഹനത്തിലേക്ക് മടങ്ങിയെങ്കിലും മറ്റുള്ളവർ മഞ്ഞുവീഴ്ച പകർത്തുന്നത് തുടർന്നു. നിരവധിയാളുകൾ മഞ്ഞുവീഴ്ച പകർത്താനിറങ്ങിയവരെ വിമർശിച്ചും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്.

ശനിയാഴ്ച ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. ഇതാകാം ഹിമപാതത്തിനു പിന്നിലെന്നാണ് നിഗമനം. വിഡിയോ കാണാം.