ലിംഗസമത്വ ബോധവൽക്കരണവുമായി ഡ്രാഗ് ക്വീൻ സ്റ്റോറി അവർ

ലിംഗസമത്വ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി ഡ്രാഗ് ക്വീന്‍ സ്റ്റോറി അവര്‍. ബെംഗളൂരുവിലെ ലളിത് അശോക് ഹോട്ടലാണ് പ്രത്യേക പരിപാടി സംഘടിപ്പിച്ചത്.പലനിറമുള്ള ആനക്കുട്ടിയുടെ കഥയിലൂടെയാണ് ലിംഗസമത്വമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാക്കിയത്. കുട്ടികള്‍ക്കും മാതാപിതാക്കന്മാര്‍ക്കുമായി നടത്തിയ പരിപാടിയില്‍ ഡ്രാഗ് ക്വീന്‍ മായയും ലേഡി ബായിയുമാണ് കഥകള്‍ പറ‍ഞ്ഞത്. 

ഭിന്നശേഷിക്കാരായ കുട്ടികളെയടക്കം ഉള്‍പ്പെടുത്തിയായിരുന്നു പരിപാടി . ഇവര്‍ക്കായി കഥകള്‍ ആംഗ്യഭാഷയില്‍ വിവര്‍ത്തനവും ചെയ്തു.

ഹോമോഫോബിയ ബൈഫോബിയ, ഇന്‍റര്‍സെക്സിസം, ട്രാന്‍സ്‌ഫോബിയ എന്നിവയെപ്പറ്റിയുളള ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായിരുന്നു പരിപാടികള്‍. വിവിധ കഥകള്‍ ഉള്‍പ്പെടുത്തി പ്രത്യേകം തയ്യാറാക്കിയ പുസ്തകങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു