ഒഡീസി നൃത്തകലയിലെ മലയാളിത്തിളക്കവുമായി സന്ധ്യ

ഒഡീസി നൃത്തകലയിലെ മലയാളിത്തിളക്കമാണ് സന്ധ്യ മനോജ്‌. മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഒഡിസിയിൽ, തന്റേതായ ഇടംകണ്ടെത്തിയ സന്ധ്യ,  ഇന്ന് ലോകമെമ്പാടുമുള്ള നൃത്തവേദികളിൽ സജീവമാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി പുരസ്കാരങ്ങൾക്കും അർഹയായിട്ടുണ്ട്. മലേഷ്യയിൽ താമസമാക്കിയ സന്ധ്യ, അറിയപ്പെടുന്ന യോഗ അധ്യാപികകൂടിയാണ്. സന്ധ്യ മനോജിന്റെ നൃത്തവിശേഷങ്ങളുമായി  മുംബൈയിൽ നിന്ന് പിഎസ് സുദീപ്