കര്‍ണാടകയിലും കാലവര്‍ഷം ശക്തം; തെക്കുകിഴക്കന്‍ മേഖലയില്‍ കനത്ത നാശം

കര്‍ണടകയുടെ തെക്കുകിഴക്കന്‍ മേഖലയില്‍ കാലവര്‍ഷം കനത്ത നാശം വിതച്ചു. കുടക് ജില്ലയില്‍ മാത്രം മണ്ണിടിച്ചിലിലും ഒഴുക്കില്‍പ്പെട്ടും പതിനഞ്ചുപേര്‍ മരിച്ചു. കുടക്, മടിക്കേരി മേഖലയിലെ റോഡുകള്‍ പൂര്‍മായി തകര്‍ന്നു. 

കേരളത്തിലെ പ്രളയത്തിന് സമാനമാണ് കുടകും, മടിക്കേരിയുമുള്‍പ്പെടെ കാര്‍ണാടകയുടെ  തെക്കുകിഴക്കന്‍ മേഖലയിലെ അവസ്ഥ. 

മണ്ണിടിച്ചിലിനെത്തുടര്‍ന്നു കാസര്‍കോട്....മടിക്കേരി പാതയില്‍ ഗതാഗതം നിലച്ചു. മണ്ണിനൊപ്പം കൂറ്റന്‍ പാറകള്‍ കൂടി റോഡിലേയ്ക്കു ഒഴുകിയെത്തിയതോടെ മടിക്കേരി..മൈസൂരു ദേശിയപാതയും സ്തംഭിച്ചു. മംഗളൂരു അടക്കമുള്ള ദക്ഷിണ കന്നഡജില്ലയുടെ വിവിധ മേഖലകളിലും മഴ കനത്ത നാശം വിതച്ചു. താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തിനടിയിലാണ്. മടിക്കേരിക്കടുത്ത ജോഡുപാലയാണ് കാലവര്‍ഷത്തിന്റെ ദുരിതം ഏറ്റവുമധികം ഏറ്റുവാങ്ങിയത്.  

മേഖലയില്‍ നിന്ന് ആയിരത്തോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്കു മാറ്റി. പ്രദേശത്തെ നിരവധി മലയാളി കുടുംബങ്ങളും ദുരിതത്തിലായി. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മഴയുടെ ശക്തി അല്‍പം കുറഞ്ഞത് രക്ഷപ്രവര്‍ത്തകര്‍ക്ക് ആശ്വസമായി. എന്നാല്‍ പാതകളും, പാലങ്ങളും ഒലിച്ചുപോയതോടെ മടിക്കേരിയും കുടകും സാധാരണ നിലയിലെത്താന്‍ ഇനിയും മാസങ്ങളെടുക്കം