ഗൗരി ലങ്കേഷ് വധക്കേസ്: ഗൂണ്ട തലവൻ താഹിർ ഹുസൈനെ ചോദ്യം ചെയ്യും

ആയുധം കൈവശം വെച്ചതിനു അറസ്റ്റിലായ ഗൂണ്ട തലവൻ താഹിർ ഹുസൈനെ ഗൗരി ലങ്കേഷ് അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇയാളിൽ നിന്ന് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിനു സമാനയമായ തോക്കും തിരകളും പിടികൂടിയാതായി സൂചനയുണ്ട്. ഒരാഴ്ചക്കകം കൊലയാളികൾ പിടിയിലാകുമെന്നും അന്വേഷണ സംഘം പറഞ്ഞു. 

ക്വട്ടേഷൻ സംഘങ്ങൾക്ക് നാടൻ നിർമിത തോക്കുകൾ വിൽക്കുന്ന താഹിർ ഹുസൈൻ അനൂപ് ഗൗഡ എന്ന വ്യാജ പേരിലാണ് ക്രിമിനൽ സംഗങ്ങൾക്കിടയിൽ അറിയപ്പെടുന്നത്. ആയുധം കൈവശം വെച്ചതിനു സെൻട്രൽ ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. താഹിറിന്റെ പക്കൽ നിന്ന് 7.65 എം എം നാടൻ പിസ്റ്റലുകളും തിരകളും കണ്ടെടുത്തിരുന്നു. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സമാനമായ തോക്കുകൊണ്ടാണ്.ഇതോടെയാണ് ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക സംഘം താഹിർ ഹുസൈനെ ചോദ്യം ചെയ്യുന്നത്.ഗൗരി ലങ്കേഷിനെ വധിക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെത്താനായി എസ് ഐ ടി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ചോദ്യം ചെയ്യുന്നത്. ഒരാഴ്ചക്കകം കൊലയാളികൾ പിടിയിലാകുമെന്നും അന്വേഷണ സംഘം പറഞ്ഞു.വിജയപുര ജയിലിൽ നാടൻ തോക്ക് വിൽപ്പനയുമായി ബന്ധപ്പെട്ട് തടവിലുള്ളവരെ എസ് ഐ ടി ചോദ്യം ചെയ്തിരുന്നു.