‘ഒന്നും അസാധ്യമല്ല’; 200 കോടി കടന്ന് ദുബായ് മെട്രോ യാത്രക്കാര്‍

Image Credit: Twitter @HHShkMohd

ദുബായ് മെട്രോ വഴി സഞ്ചരിക്കുന്ന ആളുകളുടെ എണ്ണം 200 കോടി പിന്നിട്ടു. ഇന്നലെയോടെയാണ് ദുബായ് മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം 200 കോടി കവിയുന്നത്. ദിവസേന 6 ലക്ഷം പേരെങ്കിലും ദുബായ് മെട്രോ വഴി യാത്ര ചെയ്യുന്നുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് യാത്രക്കാരുടെ എണ്ണം 200 കോടി പിന്നിട്ട കാര്യം ട്വീറ്റിലൂടെ അറിയിച്ചത്.

ദുബായ് മെട്രോ എന്ന ആശയം നവീനമായിരുന്നു, എതിര്‍ അഭിപ്രായങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഞങ്ങൾ ധീരമായ തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു ഇന്ന് വാഗ്ദാനം ചെയ്തത് ഞങ്ങൾ നിറവേറ്റി എന്നും ട്വീറ്റില്‍ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുറിച്ചു. അസാധ്യം എന്ന വാക്ക് യുഎഇയുടെ നിഘണ്ടുവിൽ ഇല്ലെന്ന് വ്യക്തമാക്കി മേഖലയ്ക്കു സമ്മാനിച്ചത് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ യാത്രയാണ്. ദുബായിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റുന്നതിൽ അഭിമാനമുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

2009 സെപ്റ്റംബർ 9-നാണ് ദുബായ് മെട്രോ ഉദ്ഘാടനം ചെയ്യുന്നത്. 129 ട്രെയിനുകളും 53 സ്റ്റേഷനുകളുമാണ് ദുബായ് മെട്രോയ്ക്ക് കീഴിലുള്ളത്. 99.7% കൃത്യതയോടെയാണ് ദുബായ് മെട്രോയുടെ യാത്ര. ദുബായിലെത്തുന്ന വിനോദ സഞ്ചാരികളുടെയും പ്രധാന ആകര്‍ഷണമാണ് ദുബായ് മെട്രോ.

Dubai Metro crossed 2 Billion Passangers