മക്കയിലെ ഹറം മസ്ജിദിലെ കനത്ത മഞ്ഞുവീഴ്ച; വിഡിയോയിലെ സത്യം..?

മക്കയിലെ ഹറം മസ്ജിദിൽ വലിയ തരത്തിൽ മ‍ഞ്ഞ് വീഴുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചരിക്കുന്ന വി‍ഡിയോയിൽ യാതൊരു സത്യവുമില്ലെന്ന് രാജ്യത്തെ ഔദ്യോഗിക കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നെന്നാണ് റിപ്പോർട്ട്. 

സൗദി അറേബ്യയിലെ നാഷണൽ മെറ്റീരിയോളജിക്കൽ സെന്ററാണ് വിഡിയോ വ്യാജമാണെന്ന് അറിയിച്ചത്. ഗ്രാൻഡ് മോസ്‌കിന് അകത്തും പുറത്തും കനത്ത മഞ്ഞുവീഴ്ച കാണിക്കുന്നതാണ് വിഡിയോ. നിരവധി തീർഥാടകർ അത് ആസ്വദിക്കുന്നതായും കാണാം. യൂട്യൂബിലും ഫെയ്സ്ബുക്കിലുമാണ് വിഡ‍ിയോ പ്രത്യക്ഷപ്പെട്ടത്. 

തീർഥാടകരുടെ വസ്ത്രം ധരിച്ച സ്ത്രീകളും പുരുഷന്മാരും മഞ്ഞുവീഴ്ചയിലൂടെ നടന്ന് പോകുന്നത് കാണാം. പലരും ഇത് ക്യാമറയിൽ പകർത്തുന്നതും സെൽഫി എടുക്കുന്നതും വിഡിയോയിലുണ്ട്. എന്നാലിതെല്ലാം വ്യാജമായി നിർമിച്ചതാണെന്നാണ് റിപ്പോ‍ർട്ട്.