കാൽപാദങ്ങളിൽ ചുംബിച്ച് സൗദി സൈനികൻ; 'ഉമ്മയ്ക്കൊരുമ്മ' വൈറൽ; വിഡിയോ

റിയാദ്: സൗദി യുവ സൈനികൻ സ്വന്തം മാതാവിന് ബിഗ് സല്യൂട്ടും ആദരവും നല്‍കിയുള്ള സ്നേഹപ്രകടനത്തിന്‍റെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായി. 

ഏറെ നാൾ കുടുംബത്തെ പിരിഞ്ഞുള്ള രാഷ്ട്ര സേവനത്തിന് ശേഷം സൈനിക വേഷത്തിൽ തന്നെ തിരിച്ചെത്തുന്ന മകനെ വഴിയിൽ മാതാവ് സ്വീകരിക്കാനെത്തുകയായിരുന്നു. തുടർന്ന് യുവ പട്ടാളക്കാരൻ മാതാവിന് സല്യൂട്ട് നൽകുന്നതും ഇരുവരുടെയും ആലിംഗനവും അവരുടെ  കാൽപാദങ്ങളിൽ  മകൻ ഉമ്മ വയ്ക്കുന്നതുമാണ് വീഡിയോയിലുള്ളത്. മാതാപിതാക്കളെ സ്നേഹിക്കുന്നവരുടെ കണ്ണു നിറയ്ക്കുന്ന ദൃശ്യങ്ങളാണിതെന്ന് വീഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തപ്പോൾ ആളുകൾ കമന്റ് ചെയ്തു.