സൗദിയിൽ കോവിഡ് ബാധിച്ച് 37 പേർകൂടി മരിച്ചു

സൌദിഅറേബ്യയിൽ കോവിഡ് ബാധിച്ച് 37 പേർകൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 2,523 ആയി. ഒമാനിൽ ഇന്ന് 10 പേരാണ് മരിച്ചത്. തുടർച്ചയായ എട്ടാംദിവസവും സൌദിയിൽ രോഗബാധിതരേക്കാൾ രോഗമുക്തരാകുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സൌദിയിൽ രോഗമുക്തി നിരക്ക് 80 ശതമാനമായി. അതേസമയം, ഒമാൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും രോഗമുക്തി നിരക്ക് 80 ശതമാനത്തിലധികമാണ്. കുവൈത്തിൽ രണ്ട് മാസത്തിന് ശേഷം ഇന്ന് ആദ്യമായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.