സൌദി അറേബ്യയിൽ കോവിഡ് ബാധിച്ച് 41 പേർകൂടി മരിച്ചു. 3,183 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഖത്തറിൽ രോഗമുക്തി നിരക്ക് 95 ശതമാനമായി ഉയർന്നു. ഗൾഫ് മേഖലയിൽ സൌദിഅറേബ്യയിലാണ് ആശങ്കപ്പെടുത്തുന്ന കോവിഡ് കണക്കുകൾ തുടരുന്നത്. സൌദിയിൽ രോഗബാധിതരുടെ എണ്ണം 2,23,327 ആയി. 2100 പേരാണ് ഇതുവരെ മരിച്ചത്. തുടർച്ചയായ മൂന്നാം ദിവസവും രോഗമുക്തരാകുന്നവരുടെ എണ്ണം മൂവായിരത്തിന് മുകളിലാണ്. 72 ശതമാനമാണ് രോഗമുക്തി നിരക്ക്. തീവ്രപരിചരണവിഭാഗത്തിൽ 2225 പേരടക്കം 60131 പേരാണ് സൌദിയിൽ ഇനി ചികിൽസയിലുള്ളത്. അതേസമയം, ഖത്തറിൽ ഓരോ ദിവസവും രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസകരമാണ്. 102110 പേർക്ക് രോഗം സ്ഥിരീകരിച്ച ഖത്തറിൽ 4696 പേർമാത്രമാണ് ഇനി ചികിൽസയിലുള്ളത്. 95 ശതമാനം പേരും രോഗമുക്തി നേടി. യുഎയിൽ 81 ഉം കുവൈത്തിൽ 80ഉം ബഹ്റൈനിൽ 84 ശതമാനവുമാണ് രോഗമുക്തി നിരക്ക്. ഖത്തറിൽ നാലും ബഹ്റൈനിലും ഒമാനിലും മൂന്നുപേർവീതവും ഇന്ന് മരിച്ചു. ഒമാനിൽ 18468 പേരാണ് ഇനി ചികിൽസയിലുള്ളത്.
സൗദിയിൽ 41 മരണം കൂടി; 3,183 പേർക്ക് പുതുതായി രോഗം; ആശങ്ക
സ്വന്തം ലേഖകൻ
MORE IN GULF
-
ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്ക് കൂടുതൽ സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്
-
മോര്‍ച്ചറി തണുപ്പില്‍ രണ്ടാഴ്ച; ആശുപത്രിയുടെ കനിവ്; പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക്
-
സൗദിയുടെ വിവിധ പ്രവിശ്യകളിൽ മഴ തുടരുന്നു; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
-
ദുബായിലെ സ്കൂളുകളില്‍ ഫീസ് കൂടും: രക്ഷിതാക്കൾക്ക് മെസേജ് അയച്ച് സ്കൂള്‍ മാനേജ്മെന്റുകൾ
-
മെലീഹ നാഷണൽ പാർക്ക് ഇനി സംരക്ഷിത ദേശീയോദ്യാനം
-
അബുദാബി രാജകുടുംബാംഗം ഷെയ്ഖ് തഹ്നൂൺ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു
RELATED STORIES
-
ബോക്സിങ് റിങ്ങിലെ നൂറ്റാണ്ടിന്റെ പോരാട്ടത്തിനൊരുങ്ങി സൗദി; കിരീടം തിരിച്ചെടുക്കാന്‍ ആന്റണി ജോഷ്വാ
-
സംസാരം ശല്യമായാൽ സൗദിയിൽ പിഴ വീഴും; പൊതുസ്ഥലങ്ങളിൽ ശബ്ദമര്യാദ പ്രധാനം
-
ജോർദാൻ രാജകുമാരൻ വിവാഹിതനാകുന്നു; വധു രജ്വ അൽ സെയ്ഫ്; ചിത്രങ്ങൾ
-
ലോകവേദിയിൽ കൗതുകമായി നിയോം നഗരം; സൗദിയുടെ ഭാവി സ്മാർട്നഗരമിങ്ങനെ!
-
സൗദിയിൽ സുഹൃത്തിനെ കുത്തിക്കൊന്നു; തലവെട്ടാൻ വിധി; ഒടുവിൽ മലയാളിക്ക് മോചനം
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.