ദുബായിൽ മലയാളി എഞ്ചിനീയർ വീണ് മരിച്ചതല്ല; കാവൽക്കാരനെ കബളിപ്പിച്ച് ആത്മഹത്യ

 മലയാളി യുവ എൻജിനീയർ ദുബായിലെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ് സ്ഥിരീകരണം. കാവൽക്കാരനെ കബളിപ്പിച്ചാണ് ഇദ്ദേഹം കെട്ടിടത്തിന് മുകളിൽ എത്തിയത്. അവിടെ നിന്നും ചാടി ജീവനൊടുക്കിയതാണെന്നും പൊലീസ് അറിയിച്ചു.

മലപ്പുറം തിരൂർ വളവന്നൂർ കടായിക്കൽ കോയയുടെ മകൻ സബീൽ റഹ്മാൻ ആണ് ഇൗ മാസം 17ന് സിലിക്കോൺ ഒയാസീസിലുള്ള ബഹുനില കെട്ടിടത്തിന്റെ 24–ാം നിലയിൽ നിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷമായി ദുബായിൽ പ്ലാനിങ് എൻജിനീയറായി ജോലിചെയ്യുകയായിരുന്നു. അവിവാഹിതനായ സബീൽ റാസൽഖോറിൽ മൂത്ത സഹോദരനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. 

അൽ റാഷിദിയ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി.സഇൗദ് ഹമദ് ബിൻ സുലൈമാൻ അൽ മാലിക്.കെട്ടിടത്തിലെ കാവൽക്കാരന്റെ ഫോൺ ലഭിച്ചതനുസരിച്ചാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയതെന്ന് അൽ റാഷിദിയ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി.സഇൗദ് ഹമദ് ബിൻ സുലൈമാൻ അൽ മാലിക് പറഞ്ഞു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് പട്രോളും ഫോറന്‍സിക് വിദഗ്ധനും കെട്ടിടത്തിന് താഴെ വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

കാവൽക്കാരനെ കബളിപ്പിച്ചാണ് സബീൽ കെട്ടിടത്തിന്റെ മുകൾ നിലയിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. തനിക്ക് താമസിക്കാൻ ഫ്ലാറ്റ് വേണമെന്ന് വാച്ച്മാനോട് ആവശ്യപ്പെടുകയും 24 –ാം നിലയിലെ മുറിയുടെ താക്കോൽ വാങ്ങി മുകളിലേയ്ക്ക് പോവുകയുമായിരുന്നു. തുടർന്ന് ബാൽക്കണിയിൽ നിന്ന് ചാടുകയും ചെയ്തു. സിസിടിവി പരിശോധനയിൽ വാച്ച് മാന്റെ മൊഴി ശരിയാണെന്ന് കണ്ടെത്തിയതായി ബ്രി.അൽ മാലിക് പറഞ്ഞു. തന്റെ ഷൂസും മൊബൈൽ ഫോണും ബാൽക്കണിയിൽ വച്ച ശേഷമായിരുന്നു ചാടിയത്. 12 മിനിറ്റിനകം മരണം സംഭവിച്ചതായി അദ്ദേഹം വ്യക്തമാക്കി.