പ്രവാസികൾക്ക് അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ; മലയാള മനോരമയുടെ മെഗാ പ്രദർശനം

പ്രവാസികളുടെ ജീവിതം മെച്ചപ്പെടുത്താൻ അറിയേണ്ടതെല്ലാം ഒരു കുടക്കീഴിലൊരുക്കി മലയാള മനോരമയുടെ മെഗാ പ്രദർശനം. വിദ്യാഭ്യാസം, വിവാഹം, ഫാഷൻ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ രംഗങ്ങളിലെ എല്ലാ വിവരങ്ങളുമറിയാൻ ഷാർജയിലൊരുക്കിയ പ്രദർശനത്തിൽ വൻ ജനപങ്കാളിത്തം. ഷാർജ എക്സിബിഷൻ സെൻററിലൊരുക്കിയിരിക്കുന്ന പ്രദർശനം നാളെ സമാപിക്കും.

ജീവിതത്തിരക്കുകൾക്കിടയിലും മെച്ചപ്പെട്ട ജീവിതമൊരുക്കാൻ സഹായകരമാകുന്നതെല്ലാം അടുത്തറിയാൻ അവസരമൊരുക്കുന്ന മലയാള മനോരമ മെഗാ പ്രദർശനത്തിനു തുടക്കം. ഗൾഫ് ഏഷ്യാ കോൺട്രാക്ടിങ് വൈസ് ചെയർമാനും ആർപി ഗ്രൂപ്പ് ഒാഫ് കമ്പനീസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗണേഷ് രവി പിള്ള, അൽ ഷംസി ഗ്രൂപ്പ് കമ്പനീസ് ഡയറക്ടർ മഹിർ അൽ നുഅ്മാൻ അൽ ഷംസി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. 

മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സജ്ജമാക്കുന്ന വിദ്യാഭ്യാസ പവിലിയൻ, കേരളത്തിന്റെ സ്വന്തം റിയൽ എസ്റ്റേറ്റ് വെബ്സൈറ്റായ ഹലോ അഡ്രസ് ഡോട്ട് കോം ഒരുക്കുന്ന റിയൽ എസ്റ്റേറ്റ് പവിലിയൻ, ദക്ഷിണേന്ത്യയിലെ പ്രമുഖ വൈവാഹിക വെബ്സൈറ്റായ എം ഫോർ മാരിയുടെ പവലിയൻ എന്നിവയെ അടുത്തറിയാൻ പ്രവാസികൾക്ക് അവസരമൊരുക്കിയാണ് പ്രദർശനം പുരോഗമിക്കുന്നത്. എം ഫോർ മാരി ഒരുക്കിയ വെഡിങ് ഫാഷൻ ഷോ താരപ്പകിട്ടേറിയതായിരുന്നു. സന്ദർശകരിലെ ഭാഗ്യശാലിക്കു വിലയേറിയ സമ്മാനങ്ങളും കാത്തിരിക്കുന്നു. ശനി വൈകിട്ട് 6ന് കുട്ടികൾക്കായി ക്രിസ്മസ് തീം സ്പെഷൽ ഫാഷൻ ഷോ നടക്കും. രാവിലെ എട്ടു മുതൽ രാത്രി 11 വരെ സൌജന്യ പ്രവേശനമാണ് ഒരുക്കിയിരിക്കുന്നത്.