അബുദാബിയില്‍ മലയാളിയെ കാണാതായതായി; സഹായം തേടി സഹോദരൻ

അബുദാബിയില്‍ ജോലി ചെയ്യുകയായിരുന്ന മലയാളി യുവാവിനെ കാണാതായതായി ബന്ധുക്കളുടെ പരാതി. ഹംദാന്‍ സ്ട്രീറ്റിലെ ലിവ റോഡിലുള്ള ഹോട്ടലില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന നീലേശ്വരം സ്വദേശി ഹാരിസ് പൂമാടത്തിനെയാണ് കാണാതായത്. ഡിസംബര്‍ എട്ടിന് അല്‍ ശംകയിലാണ് ഒടുവിൽ കണ്ടത്. 

അല്‍ മിന പൊലീസ് സ്റ്റേഷനില്‍ സഹോദരൻ സുഹൈല്‍ പരാതി നല്‍കി. സഹോദരനെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം അബുദാബിയിലെ ഇന്ത്യന്‍ എംബസിയെയും ബന്ധുക്കൾ സമീപിച്ചിട്ടുണ്ട്.