കൗതുകത്തിന് വാഷിങ് മെഷീനില്‍ കയറി; നാലു വയസ്സുകാരന് ദാരുണാന്ത്യം

കൗതുകത്തിന് വാഷിങ് മെഷിനിൽ കയറിയ നാലു വയസ്സുകാരന്‍ വാതിലടഞ്ഞ് ശ്വാസംമുട്ടി മരിച്ചു. അജ്മാനിലെ അൽ റൗദിയിലാണ് സംഭവം. കുഞ്ഞ് വാഷിങ് മെഷിനിൽ കുടുങ്ങിയ സമയത്ത് അമ്മ വീട്ടിൽ ഇല്ലായിരുന്നു. അമ്മൂമ്മയുടെ അമ്മാവനുമാണ് ഉണ്ടായിരുന്നത്. അവർ കുട്ടി എവിടെയെന്ന് ശ്രദ്ധിച്ചുമില്ല. അമ്മ തിരികെ എത്തി കുട്ടിയെ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ തിരയാൻ തുടങ്ങുന്നത്. 

കുട്ടിയുടെ അമ്മ പുറത്തുപോയിരുന്ന സമയത്താണ് അപകടം സംഭവിച്ചതെന്ന് അല്‍ഹാമിദിയ പൊലീസ് സ്റ്റേഷന്‍ഡയറക്ടര്‍അറിയിച്ചു. വാഷിങ് മെഷീനിനുള്ളില്‍ശരീരം കണ്ടെത്തിയതോടെ ഡോര്‍പൊളിച്ച് പുറത്തെടുത്തെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

കൗതുകം കൊണ്ട് കുട്ടി ഫ്രണ്ട് ലോഡ് വാഷിങ് മെഷീനിന്റെ ഡോര്‍തുടര്‍ന്ന് അകത്ത് കയറിയതാകാമെന്നാണ് നിഗമനം. ഡോര്‍അടഞ്ഞുപോയതോടെ ഇത് അകത്ത് നിന്ന് തുറക്കാന്‍കഴിയാതെ മെഷീനിനുള്ളില്‍കുടുങ്ങി. ഡോര്‍അടഞ്ഞതിന് പിന്നാലെ ഡ്രമ്മില്‍ചൂടുവെള്ളം നിറച്ച് കറങ്ങാന്‍തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ഏറെ നേരം കഴിഞ്ഞാണ് വീട്ടിലുണ്ടായിരുന്നവര്‍ഇത് കണ്ടെത്തിയത്. സംഭവത്തില്‍പൊലീസിന്റെ അന്വേഷണം തുടരുകയാണ്.