ക്യാൻസർ രോഗികൾക്ക് മുടി ദാനംചെയ്തു; മാതൃകയായി പ്രവാസലോകത്തെ കുരുന്നുകൾ

ക്യാൻസർ രോഗികൾക്ക് മുടി ദാനംചെയ്തു മാതൃകയായി പ്രവാസലോകത്തെ കുരുന്നുകൾ. അബുദാബി അൽ വത്ബ ഇന്ത്യൻ സ്കൂളിലെ കുട്ടികളാണ് ക്യാൻസർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി മുടി മുറിച്ചുനൽകിയത്. 

ഹെയർ ഫോർ ഹോപ്സ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് അമ്മയെ പരിരക്ഷിക്കൂ എന്ന പ്രമേയത്തൽ ബ്രെസ്റ്റ് ക്യാൻസർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. അബുദാബി അൽ വത്ബ ഇന്ത്യൻ സ്കൂളിലെ ഒന്നു മുതൽ ഒൻപതാം ക്ളാസ് വരെയുള്ള ഇരുപത്തിനാലു വിദ്യാർഥിനികളാണ് ക്യാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകിയത്. 

യു.എ.ഇ യിലെ ക്യാൻസർ രോഗികൾക്കായുള്ള ഫ്രെണ്ട്സ് ഓഫ് ക്യാൻസർ പേഷ്യന്റ് ഓർഗനൈസേഷനു മുടി കൈമാറി. ഹെയർ ഫോർ ഹോപ്സ് ബ്രാൻഡ് അംബാസിഡറും, മിസ്സ് ആസ്ട്രേലിയയുമായ പത്മാ സിങ് പരിപാടി ഉത്‌ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ബിശാന്തി ബോമിക്, അധ്യാപകരായ സിജി സുധാകരൻ,നൈല ഷംസി എന്നിവർ നേതൃത്വം നൽകി.