മന്ത്രിമാരുടെ വിദേശയാത്ര; പ്രധാനമന്ത്രി വാക്കാൽ അനുമതി നൽകിയിരുന്നു

പ്രളയദുരിതാശ്വാസത്തിന് പണം കണ്ടെത്താന്‍ മന്ത്രിമാര്‍ നടത്താന്‍  നിശ്ചയിച്ചിരുന്ന വിദേശയാത്രയ്ക്ക് പ്രധാനമന്ത്രി അനുമതി നല്‍കിയിട്ട് വാക്ക് മാറ്റിയെന്ന് പിണറായി വിജയന്‍. മന്ത്രിമാരുടെ പട്ടിക നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഖാമൂലം ആവശ്യപ്പെട്ടപ്പോള്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചു. ദുബായില്‍ പ്രവാസി മലയാളികളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിക്കെതിരെ പിണറായിയുടെ വിമര്‍ശനം.

മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ മൂന്നാം ദിവസമാണ് പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്നത്. വിദേശ രാജ്യങ്ങളുടെ സഹായം തേടുന്നതിനോട് കേന്ദ്ര സർക്കാരിന് എതിർപ്പാണ്. എന്നാൽ പ്രവാസി മലയാളികളുടെ സഹായം തേടുന്നതിനോട് പ്രധാനമന്ത്രി എതിർത്തിരുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.