ഉറങ്ങിക്കിടന്ന ഭാര്യയുടെ ഫോൺ പരിശോധിച്ച ഭർത്താവിന് സംഭവിച്ചത്

ഉറങ്ങിക്കിടന്ന ഭാര്യയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി അതില്‍ നിന്ന് ഭാര്യയുടെ സുഹൃത്തായ മറ്റൊരു സ്ത്രീയുടെ ചിത്രം മോഷ്ടിച്ചയാള്‍ക്ക് യു.എ.ഇ കോടതി ഒരു മാസം തടവും ആയിരം ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. അതു മാത്രമോ ഭാര്യ ഇതോടെ വിവാഹ മോചനം നേടി അവരുടെ വഴിക്കും പോയി. ഫുജൈറയിലെ ഭർത്താവിനാണ് ശിക്ഷ ലഭിച്ചത്. 

ഭാര്യ ഉറക്കിടന്ന സമയം നോക്കി യുവാവ് അവരുടെ ഫോണ്‍ പരിശോധിക്കുകയും സുഹൃത്തായ മറ്റൊരു സ്ത്രീയുടെ ചിത്രങ്ങള്‍ സ്വന്തം ഫോണിലേക്ക് പകര്‍ത്തുകയുമായിരുന്നു. ഇതറിഞ്ഞ ഭാര്യയുടെ സുഹൃത്ത് പൊലീസിൽ പരാതി നൽകി.

അന്വേഷണത്തില്‍ യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനൊപ്പം ഇയാളുടെ ഫോണില്‍ നിന്ന് ഈ സ്ത്രീയുടെ നിരവധി ഫോട്ടോകളും പൊലീസ് ഉദ്ദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിക്കരുതെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങിയില്ല.