ജുബൈലിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

ജുബൈലിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. വാണിയമ്പലം ശാന്തിനഗര്‍ സ്വദേശി അബ്ദുല്‍ ബഷീറിന്‍റെ മകന്‍ നവാസ് അമ്പലപ്പറമ്പന്‍ ആണ് മരിച്ചത്.

അല്‍ഖോബാറില്‍നിന്ന് ജുബൈലിലേക്ക് പോകുന്നതിനിടെ ഇയാള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. മൃതദേഹം ജുബൈല്‍ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീട് നാട്ടില്‍.