ദുബായ് ഭരണാധികാരിയുടെ മകൾ വിവാഹിതയാകുന്നു; ആശംസകളുമായി ലോകം

Sheikha Maryam bint Mohammed Al Maktoum. Reuters

യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മകള്‍ ശൈഖ മറിയം വിവാഹിതയാകുന്നു. ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്‍യാനാണ് വരന്‍. ആഗസ്റ്റ് 24 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

വിവാഹം ഉറപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആശംസകളുമായി രാജ കുടുംബാംഗങ്ങൾ രംഗത്തെത്തി. സോഷ്യല്‍ ലോകത്തും ഇൗ രാജവിവാഹത്തിന് ആശംസകൾ നിറയുകയാണ്.