ബലി പെരുന്നാൾ സ്മരണയിൽ ഗൾഫ് നാടുകൾ

ബലി പെരുന്നാൾ സ്മരണയിൽ ഗൾഫ് നാടുകളിലെ വിശ്വാസികൾ. വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പെരുനാൾ നമസ്കാരം തുടരുകയാണ്. പ്രളയദുരിതം നേരിടുന്ന കേരളത്തിലെ ജനങ്ങൾക്കായി പ്രത്യേകപ്രാർത്ഥന നടത്തി.രാവിലെ സൂര്യോദയത്തിനു തൊട്ടു പിന്നാലെയായിരുന്നു പെരുന്നാൾ നമസ്‌കാരം. വിശ്വാസികൾ സ്നേഹം പങ്കുവച്ചു കരുണയ്ക്കായി പ്രാർത്ഥിക്കുന്ന വിശുദ്ധ നിമിഷങ്ങൾ. കേരളത്തിലെ പ്രളയ ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കണമെന്ന ആഹ്വനത്തോടെ പ്രത്യേക പ്രാർത്ഥന സംഘടിപ്പിച്ചു. 

മലയാളികളായ പ്രവാസികൾ ആഘോഷങ്ങൾ പരമാവധി ഒഴിവാക്കി കേരളത്തിലേക്ക്സഹായം നൽകുകയാണ് . പ്രാർത്ഥന നടക്കുന്ന എല്ലായിടങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഈദ് നമസ്‌കാര സ്ഥലങ്ങൾ, ഷോപ്പിങ് മാളുകൾ, മാർക്കറ്റുകൾ, പൊതു പാർക്കുകൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിലെല്ലാം പോലീസ് പെട്രോളിംഗ് ശ്കതിപ്പെടുത്തി. ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് പെരുനാൾ. അതിനിടെ, ഹജ്ജ് കര്മങ്ങൾക്കെത്തിയ വിശ്വാസികൾ മക്കയിൽ പ്രാർത്ഥനാ നിരതരായി കർമങ്ങൾ അനുഷ്ഠിക്കുകയാണ്.