ഗംഗമ്മയായി പാര്‍വതി; തങ്കലാന്‍ പുതിയ പോസ്റ്റര്‍

ചിയാന്‍ വിക്രം നായകനായെത്തുന്ന ചിത്രം തങ്കലാന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത്. പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിയാണ് പോസ്റ്റര്‍. നടിയുടെ ജന്മദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തില്‍ ഗംഗമ്മ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. 'ശക്തി, കൃപ, പ്രതിരോധം എന്നിവയുടെ മൂർത്തീഭാവം' എന്നാണ് പാർവതിയുടെ കഥാപാത്രത്തെക്കുറിച്ച് അണിയറപ്രവർത്തകർ കുറിച്ചിരിക്കുന്നത്. ഒപ്പം താരത്തിന് പിറന്നാളാശംസകളും തങ്കലാൻ ടീം നേർന്നിട്ടുണ്ട്.

സിനിമ പ്രഖ്യാപിച്ചത് മുതല്‍ വലിയ ആകാക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. 

കോലാർ സ്വർണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കൽ ആക്ഷൻ ചിത്രമാണ് തങ്കലാൻ. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാൻ തിയേറ്ററുകളിലെത്തും. ഏപ്രിലില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ജൂണ്‍– ജൂലൈ മാസത്തില്‍ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും എന്നാണ് പ്രതീക്ഷ.