നേരിനും മോഹന്‍ലാലിനും നിറകയ്യടി; ഞെട്ടിച്ച് അനശ്വര; ട്രെന്‍ഡിങ്

മോഹന്‍ലാല്‍ ചിത്രം നേരിന് ആദ്യദിവസം തിയറ്ററില്‍ നിറഞ്ഞ കയ്യടി. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സോഷ്യല്‍ ഇടങ്ങളില്‍ എല്ലാം നേരിന്‍റെ ചര്‍ച്ചകള്‍ നിറഞ്ഞു. 

മോഹന്‍ലാലിന്‍റെ ഗംഭീര തിരിച്ചുവരെവെന്നാണ് ആരാധകരുടെ കമന്‍റുകള്‍. ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ട് ഇത്തവണയും പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടില്ല എന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. 

അഭിനയ മികവുകൊണ്ട് കാണികളെ പിടിച്ചിരുത്താന്‍ ഒരു കോടതി മുറി തന്നെ ലാലേട്ടന് ധാരാളം എന്നാണ് കമന്റുകള്‍‌. അനശ്വര രാജന്റെ ചിത്രത്തിലെ പ്രകടനം അമ്പരപ്പിക്കുന്നതാണ്. സിദ്ധിഖിന്റെയും പ്രിയാമണിയുടെയും പ്രകടനം പ്രത്യേക പ്രശംസയും നേടുന്നുണ്ട്. ചിത്രത്തിന്‍റെ രണ്ട് പ്രധാന കഥാപാത്രത്തെയാണ് ഇരുവരും അവതരിപ്പിക്കുന്നത്.

അനശ്വര രാജന്‍ തന്‍റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചതെന്നും മികച്ച നടിക്കുന്ന പുരസ്കാര പട്ടികയില്‍ പേര് അടയാളപ്പെടുത്തുന്ന പ്രകടനമായിരുന്നു എന്നും പ്രേക്ഷകര്‍ കുറിച്ചു. 

‘ലാലേട്ടന്‍ ഈസ് ബാക്ക്’ എന്ന കമന്‍റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ വക്കീല്‍ വേഷത്തിലെത്തുന്നത്. ഇമോഷ്ണല്‍ കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രം. 

Neru film and Mohanlal's performance received huge applause