ഭാവനയുടെ ഹൊറര്‍ ത്രില്ലര്‍; ഭയം നിറച്ച് ഹണ്ട് ട്രെയിലര്‍

ഭാവനയെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്. ഹൊറര്‍ ത്രില്ലര്‍ സിനിമയ്ക്ക് ‘ഹണ്ട്’ എന്നാണ് പേര്. ആകാംക്ഷയും നിഗൂഡതയും നിറച്ചാണ് ട്രയിലര്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭാവന കീർത്തി ജയരാജൻ എന്ന ഡോക്ടറിന്‍റെ വേഷത്തിലാണ് എത്തുന്നത്. 

മെഡിക്കല്‍ ക്യാംപസ് പശ്ചാത്തലത്തിലാണ് ചിത്രം പുരോഗമിക്കുന്നത്. അവിടെ നടക്കുന്ന ദുരൂഹമരണങ്ങളും അവയുടെ രഹസ്യമന്വേഷിച്ചുള്ള യാത്രയിലൂടെയും ചിത്രം പുരോഗമിക്കുന്നു. ചിത്രത്തില്‍ അതിഥി രവിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അജ്‍മൽ അമീർ, രാഹുൽ മാധവ്, ജി സുരേഷ്, കുമാർ നന്ദു ലാൽ, അനുമോഹൻ, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിന്‍റെ റിലീസ് തിയതി തീരുമാനിച്ചിട്ടില്ല