നാടന്‍ വേഷത്തില്‍ സുന്ദരിയായി റിമ കല്ലിങ്കല്‍; ഫൊട്ടോ ഷൂട്ട്

റിമ കല്ലിങ്കലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. നാടൻ രീതിയിലുള്ള വസ്ത്രത്തിൽ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു. മോഡേൺ ശകുന്തള, സത്യഭാമ എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിക്കുന്ന കമന്റുകൾ. 

സഹപ്രവർത്തകരും റിമയുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ദിവ്യ ഗോപിനാഥ്, പ്രിയ മോഹൻ എന്നിങ്ങനെ സിനിമാ മേഖലയിലെ സുഹൃത്തുക്കളും റിമയുടെ ലുക്കിനെ അഭിനന്ദിച്ചെത്തി.ഐശ്വര്യ അശോക് ആണ് ഫൊട്ടോഗ്രാഫർ. .‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ മാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ആഷിഖ് അബുവിന്റെ നീലവെളിച്ചമാണ് റിമയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ സിനിമ