നടൻ റഹ്മാൻ മുത്തച്ഛനായി ; മകൾ റുഷ്ദയ്ക്ക് ആൺകുഞ്ഞ്

നടന്‍ റഹ്മാന് പേരക്കുഞ്ഞ് പിറന്നു. മകള്‍ റുഷ്ദ ആൺകുഞ്ഞിന് ജന്മം നൽകി. റുഷ്ദ തന്നെയാണ് സന്തോഷ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയതെന്നും തങ്ങള്‍ സുഖമായിരിക്കുന്നുവെന്നും റുഷ്ദ കുറിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു കൊല്ലം സ്വദേശി അല്‍താഫ് നവാബുമായുള്ള റുഷ്ദയുടെ വിവാഹം.റുഷ്ദയെ കൂടാതെ അലീഷ എന്നൊരു മകൾ കൂടി റഹ്മാനുണ്ട്. എ.ആർ.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ.