‘മതവികാരം വ്രണപ്പെടുത്തുന്നു’; ദുൽഖറിന്റെ ‘സീതാരാമ’ത്തിന് ഗള്‍ഫില്‍ വിലക്ക്

 ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സീതാരാമ’ത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി തുടങ്ങിയ രാജ്യങ്ങളാണ് ചിത്രത്തെ വിലക്കിയത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് വിലക്ക്. ചിത്രം റിലീസിങ്ങിനൊരുങ്ങുമ്പോഴാണ് വിലക്ക് വന്നത്. ദുൽഖറിന് പ്രേക്ഷകർ ഏറെയുളള്ള രാജ്യങ്ങളിലെ വിലക്ക് പിൻവലിച്ചില്ലെങ്കിൽ ബോക്സോഫീസ് കളക്ഷനുകളെ സാരമായിബാധിച്ചേക്കുമെന്നാണ് അണിയറപ്രവർത്തകരുടെ ആശങ്ക. പാൻ ഇന്ത്യൻ റിലീങ്ങിന് ഒരുങ്ങുന്ന സീതാരാമം 960കളിൽ ജമ്മു കശ്മീരിൽ നടന്ന പ്രണയകഥയാണ് പറയുന്നത്. ഹാനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയും അഫ്രീൻ എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്.