പുല്ലാംകുഴലിലെ നാദ വിസ്മയം രാജേഷിന്റെ തമിഴ് വീഡിയോ ആൽബം പുറത്തിറക്കി

പുല്ലാംകുഴലിലെ നാദ വിസ്മയം രാജേഷ് ചേർത്തലയുടെ തമിഴ് വീഡിയോ ആൽബം ഓരമഹ പുറത്തിറക്കി. രാജേഷ് ചേർത്തല സംഗീതവും ആലാപനവും നിർവഹിച്ച ആദ്യ തമിഴ് വീഡിയോ ആൽബമാണ് ഓരമഹാ. 

രാജേഷ് ചേർത്തല തന്നെ സംഗീതവും ആലാപനവും നിർവഹിച്ച വീഡിയോ ഗാനം ബിന്ദു എസ് മോഹനാണ് സംവിധാനം ചെയ്തിരിക്കുന്നത്. രാജേഷ് ചേർത്തലയുടെ ആദ്യ വീഡിയോ ഗാനമാണ് തമിഴിൽ പുറത്തിറക്കിയ ഓരമഹാ. സി വി ശ്രീകുമാറിന്റെതാണ് വരികൾ.  കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ വീഡിയോ ഗാനം പുറത്തിറക്കി

തുടർന്ന് മാജിക്കൽഫ്ലൂട്ട് റൈംസ് ന്റെ സംഗീത പരിപാടിയും അരങ്ങേറി