ജനഗണമനയുടെ കയ്യടിക്ക് ആദ്യ നന്ദി മമ്മൂക്കയ്ക്ക്: നേരിൽ കണ്ട് ഡിജോ; കുറിപ്പ്

പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി ഒരുക്കിയ ചിത്രം ജനഗണമന സിനിമ ഇന്ന് തിയറ്ററുകളിലെത്തി. ആദ്യദിവസം തന്നെ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയ്ക്ക് കിട്ടുന്ന കയ്യടിക്ക് ആദ്യം മമ്മൂട്ടിയ്ക്ക് നന്ദി ലപറയുകയാണ് ഇപ്പോൾ സംവിധായകൻ ഡിജോ ജോസ് ആന്റണി. മമ്മൂട്ടിയുടെ വിവരണത്തോടെയാണ് സിനിമ തുടങ്ങുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും ഡിജോ ഫെയ്സ്ബുക്കിൽ പങ്കുവെച്ചു.

ഡിജോയുടെ കുറിപ്പ് ഇങ്ങനെ: 

ജനഗണമന സിനിമയ്ക്ക് കിട്ടുന്ന കയ്യടിക്ക് ഞാൻ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാർ മമ്മൂക്കയ്ക്കാണ്.  മമ്മൂക്കയുടെ നരേഷനോടെ ജനഗണമന സിനിമ തുടങ്ങാൻ സാധിച്ചു. മമ്മൂക്കയോട് ഒരായിരം നന്ദി പറയുന്നു ഈ അവസരത്തിൽ... ഒരുപാട് സന്തോഷം