വൃദ്ധയായ ‘സായി പല്ലവി’; മണിക്കൂറുകളെടുത്ത ലുക്ക്; മേക്കോവർ വിഡിയോ

ശ്യാം സിൻഹ റോയ് എന്ന ചിത്രത്തിലെ സായി പല്ലവിയുടെ മേക്കോവർ രഹസ്യം വെളിപ്പെടുത്തി അണിയറ പ്രവർത്തകർ. ചിത്രത്തിലെ നടിയുടെ വയസ്സായ ഗെറ്റപ്പിലുള്ള ലുക്കിന്റെ പിന്നാമ്പുറ കാഴ്ചകളുടെ വിഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. മണിക്കൂറുകളെടുത്താണ് വൃദ്ധയുടെ ലുക്കിലേക്ക് സായിയെ മേക്കപ്പ് ആർട്ടിസ്റ്റുകൾ  മാറ്റിയെടുത്തത്.

2021 ഡിസംബർ 24ന് റിലീസിനെത്തിയ ബഹുഭാഷാ ചിത്രമായ ‘ശ്യാം സിൻഹ റോയി ’ മികച്ച വിജയം നേടിയിരുന്നു. നാനി നായകനായെത്തിയ ചിത്രത്തിൽ കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് മറ്റു രണ്ടു നായികമാർ. നാനിയും ചിത്രത്തിൽ രണ്ട് ​ഗെറ്റപ്പിൽ എത്തിയിരുന്നു. സത്യദേവ് ജംഗയുടെ യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.