കാത്തിരുന്ന കല്യാണം; റബേക്ക സന്തോഷ് വിവാഹിതയായി

സിനിമാ സംവിധായകൻ ശ്രീജിത്ത് വിജയനും സീരിയൽ താരം റബേക്ക സന്തോഷും വിവാഹിതരായി. സ്വകാര്യ ഹോട്ടലിലായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തു. 5 വർഷമായി ഇരുവരും പ്രണയത്തിലാണ്.

ഫെബ്രുവരി ഫെബ്രുവരി 14ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. തൃശൂർ സ്വദേശിനിയാണ് റബേക്ക. കുഞ്ഞിക്കൂനൻ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.  മാർഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. എഴുത്തുകാരനും സിനിമറ്റോഗ്രഫറുമാണ്.