മുതലകൾക്കൊപ്പം നീന്തി 'ഹലോ' നായിക; വൈറൽ ചിത്രങ്ങൾ

മലയാളികൾക്ക് ഏറെ സുപരിചിതയായ നായികയാണ് പാർവതി മിൽടൺ. മോഹൻലാൽ നായകനായി എത്തിയ റാഫി മെക്കാർട്ടിൻ ചിത്രം ഹലോയിലെ നായികയായിരുന്നു പാർവതി മിൽടൺ. നിരവധി പരസ്യ ചിത്രങ്ങളിലും പാർവതി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

മുതലകൾക്കൊപ്പം നീന്തുന്ന ചിത്രമാണ് പാർവതി പങ്കുവെച്ചിരിക്കുന്നത്. നിങ്ങളുെട സന്തോഷങ്ങൾ സമുദ്രത്തോളം ആഴമുള്ളതാകട്ടെ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. പ്രകൃതിയെയും മൃഗങ്ങളെയും ഇഷ്ടമുള്ളതുകൊണ്ടാണ് ഇത്തരമൊരു ചിത്രം പങ്കുവെച്ചതെന്നും, ഇഷ്ടമുള്ള മൃഗം ഏതാണെന്ന് കമന്‍റ് ചെയ്യാനും താരം ആരാധകരോട് ആവശ്യപ്പെടുന്നുണ്ട്.