‘രജനിയാട്ടം’; അമ്പരപ്പിച്ച് അണ്ണാത്തെ; മാസ്, ക്ലാസ്, ആക്ഷൻ; വിഡിയോ

പ്രേക്ഷകരെ ആവേശഭരിതരാക്കി രജനീകാന്ത് ചിത്രം അണ്ണാത്തെയുടെ ടീസർ. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ആക്‌ഷൻ എന്റർടെയ്നറാണ്. ടീസർ ഉടനീളം സൂപ്പർസ്റ്റാറിന്റെ മാസ് ആക്‌ഷൻ രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൂർണമായും രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചേരുവകൾ അടങ്ങിയ ചിത്രമായിരിക്കും അണ്ണാത്തെ.

നയൻതായാണ് രജനിയുടെ നായിക. സൂരി, മീന, ഖുശ്‍ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, ബാല തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്. സണ്‍ പിക്ചേഴ്‍സ് ആണ് നിര്‍മാണം. സംഗീത സംവിധാനം ഡി. ഇമ്മൻ. വെട്രി പളനിസ്വാമിയാണ് ഛായാഗ്രഹണം.