നൃത്തം ചെയ്തുകൊണ്ട് ചിത്രരചന; വരനടനം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍: വിസ്മയം

നൃത്തം ചെയ്തുകൊണ്ട് ചിത്രം വരച്ച് ശ്രദ്ധനേടുകയാണ് യുവ കലാകാരി ലീജ ദിനൂപ്. കണ്ണൂര്‍ പയ്യന്നൂരിലെ ലീജയുടെ നൃത്ത–ചിത്ര ആവിഷ്കാരമായ വരനടനം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി.

ചിത്ര രചനയുടെയും ന‍ൃത്തത്തിന്‍റെയും മനോഹരമായ സങ്കലനവും സമന്വയവുമാണ് വരനടനം. നൃത്തം ചെയ്തുകൊണ്ട് ചിത്രം വരക്കുന്ന ലീജയുടെ വേറിട്ട കലാപ്രകടനത്തിന് നിരവധി അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ പരിപാടികളില്‍ ഉള്‍പ്പെടെ അമ്പതിലേറെ വേദികളില്‍ ലീജ വരനടനം അവതരിപ്പിച്ചു.

ഇപ്പോള്‍, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി. കലയെ പ്രോത്സാഹിപ്പിക്കുന്ന, സ്വന്തം നാടിനും നാട്ടുകാര്‍ക്കും അംഗീകാരങ്ങള്‍ സമര്‍പ്പിക്കുകയാണ് ലീജ.കണ്ടോത്ത് മുക്കിലെ കലാത്മിക ലളിത കലാ ഗൃഹത്തില്‍ നിരവധി കുട്ടികളെ ചിത്ര രചനയും ന‍ൃത്തവും പഠിപ്പിക്കുന്നുണ്ട്. സാസ്കാരിക വകുപ്പിന്‍റെ വജ്ര ജൂബിലി ഫെലോഷിപ് കരസ്ഥമാക്കിയിട്ടുമുണ്ട് ഈ കലാകാരി.