‘എന്റെ പൊന്നോമനയ്ക്കു പേരിട്ടു’; വിഡിയോ പങ്കു വച്ച് മേഘ്ന രാജ്

മകനാണ് ഇന്ന് നടി മേഘ്ന രാജിനു ലോകം. ജീവിതം മുന്നോട്ടു പോകുന്നത് തന്റെ പൊന്നോമനയുടെ ചിരി കാണുമ്പോഴാണ്. മകന് പേരിട്ടത് കഴിഞ്ഞ ദിവസമായിരുന്നു. റയാൻ സർജ എന്നാണ് കുഞ്ഞിനു പേരിട്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് മേഘ്ന കുഞ്ഞിന്റെ പേര് ആരാധകരോട് പറഞ്ഞത്. 2020 ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. മേഘ്ന രാജ് ഗർഭിണിയായിരിക്കെയായിരുന്നു ചിരഞ്ജീവിയുടെ മരണം. 2020 ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽയത്. ജൂനിയർ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്.