അപ്പയുടെ പ്രിയപ്പെട്ട ഗാനം പ്ലേ ചെയ്ത് ജൂനിയർ ചീരു; വിഡിയോ

ജൂനിയർ ചീരുവിന്റെ കളിചിരികളിലൂടെയാണ് നടി മേഘ്ന തന്റെ ദുഃഖങ്ങൾ മറക്കുന്നത്. നികത്താനാകാത്ത പ്രിയപ്പെട്ടവന്റെ നഷ്ടം മേഘ്ന മറികടക്കുന്നത് മകന്റെ കളിക്കൊഞ്ചലുകൾ കാണുമ്പോഴാണ്. സോഷ്യൽമീഡിയയിലൂടെ തന്റേയും മകന്റേയും വിശേഷങ്ങൾ താരം പങ്കു വയ്ക്കാറുണ്ട്. 

ഫാദേഴ്സ് ഡെ യിൽ കുഞ്ഞു സിമ്പയുടെ മനോഹരമായൊരു വിഡിയോയാണ് മേഘ്ന പങ്കുവച്ചിരിക്കുന്നത്. ലാപ്ടോപ്പിൽ അപ്പയുടെ പ്രിയപ്പെട്ട ഗാനം കാണുന്ന മകന്റെ വിഡിയോയാണിത്. അപ്പയെ സ്ക്രീനിൽ കണ്ട് കൗതുകത്തോടെ നോക്കിയിരിക്കുകയാണ് ജൂനിയർ ചീരു. ‘അപ്പയുടെ പ്രിയപ്പെട്ട ഗാനം പ്ലേ ചെയ്യാൻ‌ തുടങ്ങി… ഞാൻ‌ അത് വീണ്ടും വീണ്ടും പ്ലേ ചെയ്യാൻ‌ നിർബന്ധിച്ചു, ഹാപ്പി ഫാദേഴ്സ് ഡേ’ എന്നാണ് വിഡിയോയ്ക്കു താഴെ മേഘ്ന കുറിച്ചത്.  

ഈ വിഡിയോ പ്ലാൻ ചെയ്ത് എടുത്തതല്ലെന്നും താരം കുറിപ്പിൽ പറയുന്നു. കുഞ്ഞു ചീരുവിനോടുള്ള ഇഷ്ടം കൊണ്ടു നിറയുകയാണ് വിഡിയോയ്ക്ക് താഴെയുള്ള കമന്റ് ബോക്സില്‍.