ഫഹദിന് പിറന്നാൾ സമ്മാനം; 'വിക്രം' ക്യാരക്ടർ പോസ്റ്റർ പുറത്ത്; ആവേശം

തെന്നിന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണഅ വിക്രം. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

ഇപ്പോഴിതാ ഫഹദ് ഫാസിലിന് പിറന്നാൾ സമ്മാനമായി ഫഹദിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. വിജയ് നായകനായ മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം. തമിഴ്–മലയാളി ആരാധകർ ആവേശത്തോടെയാണ് പോസ്റ്റര്‍ സ്വീകരിച്ചിരിക്കുന്നത്. 

മലയാളിയായ ഗിരീഷ് ഗംഗാധരനാണ് വിക്രം സിനിമയുടെ ഛായാഗ്രഹകൻ. ആക്ഷൻ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിരിക്കും വിക്രം എന്നാണ് വിവരം.