കറുത്തവളെന്നും പുരുഷനെപ്പോലെന്നും പരിഹാസം; വായടപ്പിച്ച് സുഹാന: മറുപടി

നിറത്തിന്റെയും ശരീരത്തിന്‍റെയും പേരിൽ തന്നെ പരിഹസിക്കുന്നവർക്ക് മറുപടി നൽകി ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ. കമന്റുകളുടെ സ്ക്രീൻഷോട്ട് സഹിതമാണ് താൻ നേരിട്ടതും നേരിട്ടുകൊണ്ടിരിക്കുന്നതുമായ പരിഹാസങ്ങൾക്ക് വ്യക്തമായ മറുപടി നൽകി. പുരുഷനെപ്പോലെയാണ് ഇരിക്കുന്നത്, കറുത്തതാണ്, സർജറി ചെയ്ത് നിറം മാറ്റണം തുടങ്ങി അധിക്ഷേപകരമായ പല കമന്റുകളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സുഹാന പറയുന്നു. 

12-ാം വയസു മുതൽ നിറത്തിന്റെ പേരിലുള്ള വേർതിരിവുകൾ താൻ അനുഭവിക്കുകയാണെന്ന് സുഹാന പറയുന്നു. ''കാലാ'' എന്ന വാക്ക് കറുത്ത നിറത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നതാണ്.  കറുത്തവൾ എന്ന അര്‍ത്ഥത്തിൽ തന്നെ കാലി എന്നുവരെ വിളിച്ചവരുണ്ടെന്നും നിറത്തിന്റെ പേരിലുള്ള ഇത്തരം വേർതിരിവുകൾ നിർത്താൻ സമയമായെന്നും സുഹാന പറയുന്നു.