ഇത് ഇന്ത്യയുടെ പച്ചപ്പിന്; മരം നട്ട് വിജയ്; ചലഞ്ച് ഏറ്റെടുത്ത് ആരാധകർ

ഇഐഎ 2020 രാജ്യമെങ്ങും വലിയ ചർച്ചയാവുകയാണ്. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മനുഷ്യന്റെ നിലനിൽപ്പിന്റേത് കൂടിയാണെന്ന തിരിച്ചറിൽ സൈബർ ലോകത്ത് പ്രതിഷേധങ്ങളും ശക്തമാകുമ്പോൾ ഇതിന് ആഴം കൂട്ടുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം വിജയ് പങ്കുവച്ച ട്വീറ്റ്.

മഹേഷ് ബാബു ട്വിറ്ററിൽ പങ്കുവച്ച ഗ്രീൻ ഇന്ത്യ ചലഞ്ചിൽ വിജയ്​യെും ശ്രുതി ഹാസനെയും വെല്ലുവിളിച്ചിരുന്നു. ഇതേറ്റെടുത്ത് വീട്ടിൽ വൃക്ഷത്തെ നട്ടിരിക്കുകയാണ് വിജയ്. പ്രകൃതിക്കൊപ്പം നിൽക്കുന്ന സന്ദേശമായി കൂടി ആരാധകർ അദ്ദേഹത്തിന്റെ ട്വീറ്റിനെ ഏറ്റെടുത്തിരിക്കുകയാണ്. നല്ല ആരോഗ്യത്തിനും ഇന്ത്യയുടെ പച്ചപ്പിനുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.