‘രജനികാന്തിനെക്കുറിച്ച് പറയണോ? അഞ്ച് ലക്ഷം രൂപ തരണം’; ശരത്കുമാർ

നടൻ രജനികാന്തിന്റെ രാഷ്ട്രീയ പ്രസ്താവനകൾ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു.

തന്റെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാനില്ലെന്നും പാര്‍ട്ടി നേതാവ് മാത്രമായിരിക്കും എന്നും രജനീകാന്ത് പറഞ്ഞിരുന്നു. സമൂഹത്തില്‍ ഒരു മാറ്റമുണ്ടാവണമെന്നും അതിന് സാക്ഷിയാവുന്നതിന് വേണ്ടിയാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്നും രജനീകാന്ത് വ്യക്തമാക്കി.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രസ്താവനകളോട് അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണങ്ങൾ സിനിമാ മേഖലയിൽ നിന്നടക്കം എത്തി. നടന്‍ രാഘവേന്ദ്ര ലോറന്‍സും സംവിധായകന്‍ ഭാരതീരാജയും രജനീകാന്തിനെ പ്രശംസിച്ചിരുന്നു.

എന്നാല്‍ നടനും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാറിന്റെ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. രജനീകാന്തിനെ കുറിച്ച് എന്തെങ്കിലും പറയണമെങ്കില്‍ ചോദിക്കുന്നയാൾ തനിക്ക് അഞ്ചുലക്ഷം രൂപ തരണം എന്നായിരുന്നു ശരത് കുമാറിന്റ വാക്കുകള്‍ .

രൂപ തന്റെ അക്കൗണ്ടില്‍ ഡെപ്പോസിറ്റ് ചെയ്യണമെന്നാണ് ശരത് കുമാര്‍ ആവശ്യപ്പെട്ടത്.