മൂന്ന് പുഴുങ്ങിയ മുട്ടയ്ക്ക് 1672 രൂപ..! ബില്ല് കണ്ട് ഞെട്ടി സംഗീത സംവിധായകൻ

ഒരു പുഴുങ്ങിയ കോഴിമുട്ടയ്ക്ക് എന്ത് വിലയുണ്ടാകും? ആലോചിച്ച് ബോധം പോയ അവസ്ഥയിലാണ് സംഗീത സംവിധാകൻ ശേഖർ രവ്ജാനി. അഹമ്മദാബാദിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലാണ് ബില്ലിൽ ഈ ഇരുട്ടടി നൽകിയത്. ജിമ്മിലെ വ്യായാമത്തിന് ശേഷം മൂന്ന് പുഴുങ്ങിയ കോഴിമുട്ട അദ്ദേഹം ഓർഡർ ചെയ്തു. മുട്ടയ്ക്ക് മാത്രം 1350 രൂപയും ജിഎസ്ടിയും സർവീസ് ചാർജും അടക്കം 1672 രൂപയും ഹോട്ടലുകാർ ഈടാക്കിയെന്നും ട്വീറ്റിൽ രവ്ജാനി വെളിപ്പെടുത്തി. 

നേരത്തെ ചലച്ചിത്ര താരം രാഹുൽ ബോസിന്റെ പക്കൽ നിന്ന് രണ്ട് റോബസ്റ്റ പഴത്തിന് ഹോട്ടൽ ഈടാക്കിയത് 442 രൂപ ആയിരുന്നു. താരം ഇത് ട്വീറ്റ് ചെയ്തതോടെ വലിയ വിവാദമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് രവ്ജാനിക്കും ദുരനുഭവം ഉണ്ടായിരിക്കുന്നത്.