മുക്തക്കൊപ്പം ചുവടുവെച്ച് റിമി; കുടുംബത്തിനൊപ്പം ഓണാഘോഷം; വിഡിയോ

കുടുംബത്തിനൊപ്പം ഓണമാഘോഷിച്ച് അവതാരകയും ഗായികയുമായ റിമി ടോമി. സഹോദരന്റെ ഭാര്യ മുക്തയും  റിമിയും ചേർന്ന് നൃത്തം ചെയ്യുന്ന വിഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

മുക്ത തന്നെയാണ് വിഡിയോ ഇൻസ്റ്റ്ഗ്രാമിൽ പങ്കുവെച്ചത്. നസ്രിയ അഭിനയിച്ച 'തിരുമണം എന്നും നിക്കാഹ്' എന്ന ചിത്രത്തിലെ 'കണ്ണുക്കുൾ പൊത്തിവെയ്പ്പേൻ' എന്ന ഗാനത്തിനൊത്താണ് ഇരുവരും നൃത്തം ചെയ്തത്. നർത്തികയാണ് മുക്ത. 

''നാല് വർഷത്തിന് ശേഷം ഒന്നിച്ച് കളിച്ചുനോക്കിയതാ..ഒരുപാട് സന്തോഷം നിറഞ്ഞ ഓണം''- വിഡിയോ പങ്കിട്ട് മുക്ത കുറിച്ചു. കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും മുക്ത പോസ്റ്റ് ചെയ്തിട്ടുണ്ട്.